Malayalam lyrics

കാമദഹനാ നിൻ കാലടിയല്ലാതെ
കരുണാനിലയനം ഏതോ പാരിൽ (3)
ശങ്കര ജടാധരാ നിൻ പദമല്ലാതെ(2)
സങ്കടനിവാരണം ഏതോ പാരിൽ(2) (കാമദഹനാ..)
ഹൃദയത്തിൽ ഞാൻ കണ്ട കിനാവുകൾ തകർന്നൂ
കദനത്തിൻ ചെന്തീയിൽ ജീവിതമെരിഞ്ഞൂ (ഹൃദയത്തില്‍)
അല തല്ലും നിന്നലിവിൻ കടലിൽ നിന്നൊരു തുള്ളി
ജലം എനിക്കേകുകാ ജഗദീശാ (അല)
(കാമദഹനാ..)

Song video

Watch on YouTube

Song details

വർഷം: 1962

സംഗീതം: എം ബി ശ്രീനിവാസൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: പി ലീല

വർഗ്ഗീകരണം: ശിവഭക്തി ഗാനങ്ങൾ

അഭിനേതാക്കൾ: കെ വി ശാന്തി, ആറന്മുള പൊന്നമ്മ

വരികൾ: ഇന്ദു, ജിജാ സുബ്രമണ്യൻ

Album: സ്നേഹദീപം