Malayalam lyrics
മാര്യേജ് മാര്യേജ് മാര്യേജ് ഇറ്റ്സ് മീയർ നോൺസെൻസ് ഒരേ മേടയിൽ ഒരേ ശയ്യയിൽ വാഴും ദമ്പതിമാരേ വിരസം വിരസം വിവാഹബന്ധം ആവർത്തനവിരസം മാര്യേജസ് ആർ മേട് ഇൻ ഹെവൻ മാര്യേജ് മാര്യേജ് മാര്യേജ് മംഗല്യഭാഗ്യം മഹാഭാഗ്യമേ മങ്കയ്ക്കു പതിയെ ദൈവം മനസ്സിനിണങ്ങും സ്ത്രീയും പുരുഷനും മേവുന്നിടമേ സ്വർഗ്ഗം വിടർന്നു നിൽക്കും പൂക്കളിലെല്ലാം വിരുന്നു പോകും മധുപൻ സപ്തസ്വരവും മേളിക്കാതെ സംഗീതധ്വനിയുണ്ടോ അട്ടർ നോൺസെൻസ് കതിർമണ്ഡപം താൻ കൈവല്യമേ കുടുംബമെന്നാൽ പുണ്യക്ഷേത്രം ജാതിമതങ്ങൾ പദവികളെല്ലാം മായും സംഗമതീർഥം മധുരം തേടും യൗവ്വനകാലംമാറി വരുന്നൊരു ലോകം വിവാഹമാകും തടവറയിൽ വാടി നശിക്കുകയല്ലേ ഭാഗ്യം ഭാഗ്യം വിവാഹബന്ധം ഈ ലോകത്തിൽ സ്വർഗ്ഗം ഈ ലോകത്തിൽ സ്വർഗ്ഗം
Song details
വർഷം: 1978
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഗായകർ: പി ജയചന്ദ്രൻ, പി സുശീല
വരികൾ: ഡോ പ്രസാദ് കയ്യാലേത്ത്
Album: സുന്ദരിമാരുടെ സ്വപ്നങ്ങൾ
- Singer: പി ജയചന്ദ്രൻ
- Singer: പി സുശീല
- Film / album: സുന്ദരിമാരുടെ സ്വപ്നങ്ങൾ
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ