Malayalam lyrics
മറക്കാനാവില്ലാ നാള്...... മറക്കാനാവില്ലാ നാള് അന്നു ഭരണങ്ങാനത്ത് പെരുന്നാള്... മറക്കാനാവില്ലാ നാള്...... പെരുന്നാളുകൂടാതെ കുര്‍ബാനകൊള്ളാതെ പ്രിയനെ തേടി വന്നൂ..... പ്രിയനെ തേടി വന്നൂ..... (പെരുന്നാളുകൂടാതെ.......) എന്റെ മാലാഖ എന്നോമന മാലാഖ... മറക്കാനാവില്ലാ നാള് അന്നു ഭരണങ്ങാനത്ത് പെരുന്നാള്... മറക്കാനാവില്ലാ നാള്...... മാലാഖയ്ക്ക് നീ എന്തു നല്‍കി മൌനങ്ങള്‍ പാടുമെന്‍ മനസ്സുനല്‍കി (മാലാഖയ്ക്ക് നീ....) മനസ്സുംകൊണ്ടവള്‍ എവിടെപ്പോയി... മണിയറയ്ക്കുള്ളിലെ ഗാനമായി... മറക്കാനാവില്ലാ നാള് അന്നു ഭരണങ്ങാനത്ത് പെരുന്നാള്... മറക്കാനാവില്ലാ നാള്..... ഓശാന പാടിയെന്‍ നിശ്വാസങ്ങള്‍ ഒലിവിലയേന്തിയെന്‍ സങ്കല്പങ്ങള്‍ (ഓശാന..........) മനസ്സും മനസ്സും ലയിച്ചുചേര്‍ന്നാല്‍ ഓരോ നാളും പെരുന്നാളല്ലേ... മറക്കാനാവില്ലാ നാള് അന്നു ഭരണങ്ങാനത്ത് പെരുന്നാള്... മറക്കാനാവില്ലാ നാള്.....
Song video
Song details
വർഷം: 1979
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്, വാണി ജയറാം
അഭിനേതാക്കൾ: എം ജി സോമൻ, ശോഭന (റോജ രമണി)
വിശദവിവരങ്ങൾ: ദീപക്
വിഡിയോ: കെ സി ബാബുരാജ്
Album: ജീവിതം ഒരു ഗാനം
- Singer: കെ ജെ യേശുദാസ്
- Singer: വാണി ജയറാം
- Film / album: ജീവിതം ഒരു ഗാനം
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ശ്രീകുമാരൻ തമ്പി