Malayalam lyrics

മനസ്സിന്റെ മലരണിക്കാവില്‍ നീ തീര്‍ത്ത
മാണിക്യക്കൊട്ടാരമെവിടെ - നിന്റെ
മോഹത്തിന്‍ കൊട്ടാരമെവിടെ
(മനസ്സിന്റെ)
സങ്കല്പലഹരിയില്‍ എന്നും നീ ചൂടിയ
തങ്കക്കിരീടങ്ങളെവിടെ
സ്വപ്നതലങ്ങളില്‍ മിന്നിത്തിളങ്ങിയ
സ്വര്‍ണ്ണസിംഹാസനമെവിടെ
(മനസ്സിന്റെ)
ഓരോ പകലും നിനക്കായു് വിടര്‍ത്തിയ
ഒരായിരം പൂക്കളെവിടെ
ഓരോ രാവും നിനക്കായിപ്പാടിയ
ഓമനത്തിങ്കള്‍ പാട്ടെവിടെ
(മനസ്സിന്റെ)

Song details

വർഷം: 1966

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: കണിയാപുരം രാമചന്ദ്രൻ

ഗായകർ: കെ ജെ യേശുദാസ്

വരികൾ: ശ്രീദേവി, മാധവഭദ്രൻ

Album: മാണിക്യക്കൊട്ടാരം