Malayalam lyrics
മനസ്സിനകത്തൊരു പെണ്ണ് മയില്‍പ്പീലിക്കണ്ണ് മാമ്പുള്ളിച്ചൊണങ്ങ് മെയ്യാസകലം പൊന്ന് മനസ്സിനകത്തൊരു പെണ്ണ്.... കണ്ണാടിക്കുളങ്ങരെ ഞാന്‍ കൊതിച്ചു നിന്ന് കൊട്ടാരക്കെട്ടിനകത്ത് തൊട്ട് തൊട്ട്നിന്ന് മനസ്സിനകത്തൊരു പെണ്ണ്.... കാര്‍കൂന്തല്‍ കാട്ടിനകത്ത് കലമാനായ് ചെന്നിട്ട് നില്ല് നില്ല്..... നില്ല് നില്ല് നെഞ്ചിലെനിക്കൊരു വില്ലടിച്ചാന്‍ പാട്ട് മനസ്സിനകത്തൊരു പെണ്ണ്.... കൊമ്പനാന വേണം അമ്പും വില്ലും വേണം അമ്പാരിയ്ക്കുള്ളിലിരുത്തി കൊണ്ടിങ്ങു പോരണം മനസ്സിനകത്തൊരു പെണ്ണ്.....
Song details
വർഷം: 1962
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ പി ഉദയഭാനു
രാഗം: മാണ്ഡ്
ഹിന്ദുസ്ഥാനി രാഗം: മാണ്ഡ്
വരികൾ: ശ്രീദേവി, സൂസി
Album: പാലാട്ടു കോമൻ [കൊങ്കിയമ്മ]
- Singer: കെ പി ഉദയഭാനു
- Film / album: പാലാട്ടു കോമൻ [കൊങ്കിയമ്മ]
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ