Malayalam lyrics
മൈനാക പൊന്മുടിയില് പൊന്നുരുകി തൂവിപ്പോയ് വിഷുക്കണികൊന്നപോലും താലിപ്പൊന് പൂവണിഞ്ഞു തൂമഞ്ഞും പൊന്മുത്തായ് പൂവെല്ലാം പൊന്‍പണമായ് (മൈനാക പൊന്മുടിയില് ) ആതിരാപെണ്ണാളിന് മണിവീണാതന്ത്രികളില് മോഹത്തിന് നീലാമ്പരികള് തെളിയുന്നു മായുന്നു തെളിയുന്നു മായുന്നു ദശപുഷ്പം ചൂടുമ്പോള് മനമുണരും കളമൊഴിതന് കരളില് കുളിരലയില് ഇന്നാക്കയ്യിലീക്കയ്യിലാടുന്നു കൈവളകള് (മൈനാക പൊന്മുടിയില് ) ചേങ്ങിലാത്താളത്തില് പൊന്നമ്പലമുണരുമ്പോള് പാടാന് മറന്നുറങ്ങും പൈങ്കിളിയും പാടിപ്പോയ് പൂവേപൊലി പാടുന്നു പൂങ്കിളിയും മാളോരും കരയില് മറുകരയില് ഇന്നാക്കൊമ്പിലീക്കൊമ്പിലാടുന്നു പൂന്തളിരും (മൈനാക പൊന്മുടിയില് )
Song video
Song details
വർഷം: 1989
സംഗീതം: ജോൺസൺ
ഗാനരചന: കൈതപ്രം
ഗായകർ: ജി വേണുഗോപാൽ, കോറസ്
രാഗം: കേദാരം
ഹിന്ദുസ്ഥാനി രാഗം: ചന്ദ്രകോൻശ്
അഭിനേതാക്കൾ: ജയറാം
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
വിഡിയോ: ഗാനസ്നേഹി
കരോക്കെ: മനു
Album: മഴവിൽക്കാവടി
- Singer: ജി വേണുഗോപാൽ
- Singer: കോറസ്
- Film / album: മഴവിൽക്കാവടി
- Composer: ജോൺസൺ
- Lyricist: കൈതപ്രം