Malayalam lyrics
മധുരപ്പതിനെഴുകാരീ..... മധുരപ്പതിനെഴുകാരീ - എന്റെ മധുരപ്പതിനെഴുകാരീ ഹൃദയത്തറവാടിന്‍ ഭാഗത്തിനെത്തിയ മധുരപ്പതിനെഴുകാരീ (ഹൃദയ) (മധുര) നിധിയായ നിധിയാകെ നീയെടുത്തല്ലോ മുതലായ മുതലാകെ നീയെടുത്തല്ലോ (നിധി) കലവറ തന്നില്‍ കാത്തു സൂക്ഷിച്ച കനകക്കിനാക്കളും നീയെടുത്തല്ലോ (മധുര) ആശതന്നറമെല്ലെ നീതുറന്നാലോ ആയിരം കല്ലുള്ള മണിമാല കാണാം (ആശ) ഒരു മോഹമുണ്ടേ ആ മാല നിന്റെ ഓമല്‍ക്കഴുത്തിലെന്‍ കയ്യിനാല്‍ ചാര്‍ത്താന്‍ (മധുര)
Song video
Song details
വർഷം: 1963
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: സത്യൻ, അംബിക
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
വിഡിയോ: ഗാനസ്നേഹി
Album: അമ്മയെ കാണാൻ
- Singer: കെ ജെ യേശുദാസ്
- Film / album: അമ്മയെ കാണാൻ
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ
- Actor: സത്യൻ
- Actor: അംബിക