Malayalam lyrics
മഥുരാപുരിയൊരു മധുപാത്രം - അതിൽ നിറയും മദിരയിതാ മാദക മായിക ലഹരിയിതാ - ഇതു നുകരൂ നുകരൂ നുകരൂ (മഥുരാ) മധുപനുറങ്ങാൻ മലരിതൾ പോലെ മഞ്ചലിതാ മണി മഞ്ചലിതാ വീശി വീശി ഉറക്കൂ താമര വിശറികളേ മലർ വിശറികളേ (മഥുരാ) പകൽക്കിനാവിൻ പടികൾ കടന്നൊരു പാരിജാതം കൊണ്ടുവരൂ - ഒരു പാരിജാതമെനിയ്ക്കു തരൂ പനിനീർ ചോലകൾ നീന്തിവരുന്നൊരു കാറ്റിൻ കുളിരു തരൂ - പൂങ്കാറ്റിൻ കുളിരു തരൂ (മഥുരാ) പറന്നു പോമൊരു പൊന്നരയന്ന- ത്തൂവലെടുത്തു തരൂ - ഒരു തൂവലെനിയ്ക്കു തരൂ തുടുത്ത മുന്തിരി നീരിൽ മുക്കി എഴുതണമൊരു ചിത്രം ഇനി എഴുതേണം ഒരു ചിത്രം ആരുടെ ആരുടെ ചിത്രം
Song details
വർഷം: 1966
സംഗീതം: ജി ദേവരാജൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: പി സുശീല
വരികൾ: സൂസി
Album: കരുണ
- Singer: പി സുശീല
- Film / album: കരുണ
- Composer: ജി ദേവരാജൻ
- Lyricist: ഓ എൻ വി കുറുപ്പ്