Malayalam lyrics

മാങ്ങാട്ടുകര മന്ദപ്പനൊരു പൂമാത പൊരുളുണ്ടെ..
വേളാർകോട്ട് കുടിനീരുമായ് വന്ന ചെമ്മരത്തിയാണെ..
മോഹമെപ്പോഴും താരാട്ടായ്..
മിഴി കോണിൽ എപ്പോഴും നീയാണെ..
വീരനെപ്പോഴും നെഞ്ചേറ്റാൻ.. വഴിയോരമെപ്പോഴും തേൻകാറ്റായ്... (2)
മാങ്ങാട്ടുകര മന്ദപ്പനൊരു പൂമാത പൊരുളുണ്ടെ..
വേളാർകോട്ട് കുടിനീരുമായ് വന്ന ചെമ്മരത്തിയാണെ..
നീ തീയനൊരു താരാട്ടുപാട്ടായ്..
തേയി ചുഴലിതൻ അവതാരമായി
ജന്മം കൊണ്ടു..
കർമ്മം പൂണ്ടു.. (3)
തിന തത്തയ്യ തെയ്യം..
ചുവടുകളിലായ്... ഹൃദയം നിറ നിറഞ്ഞ
ചടുലതയായ്‌.. (2)
മാങ്ങാട്ടുകര.. മന്ദപ്പനൊരു...
തീ പാറുമൊരു തെയ്യപ്പിറപ്പായ്..
ഈ നടയിലൊരു ഹൂങ്കാരമായ്...
വീരനുണർന്നു..
ആടി നിറഞ്ഞു..(2)
തിന തത്തയ്യ തെയ്യം..
ചുവടുകളിലായ്... ഹൃദയം നിറ നിറഞ്ഞ
ചടുലതയായ്‌.. (3)
മാങ്ങാട്ടുകര മന്ദപ്പനൊരു പൂമാത പൊരുളുണ്ടെ..
വേളാർകോട്ട് കുടിനീരുമായ് വന്ന ചെമ്മരത്തിയാണെ..
മോഹമെപ്പോഴും താരാട്ടായ്..
മിഴി കോണിൽ എപ്പോഴും നീയാണെ..
വീരനെപ്പോഴും നെഞ്ചേറ്റാൻ.. വഴിയോരമെപ്പോഴും തേൻകാറ്റായ്... (2)
തിന തത്തയ്യ തെയ്യം..
ചുവടുകളിലായ്... ഹൃദയം നിറ നിറഞ്ഞ
ചടുലതയായ്‌.. (2)

Song details

വർഷം: 2023

സംഗീതം: ഉണ്ണി നമ്പ്യാർ

ഗാനരചന: പ്രദീപ് ശിവശങ്കരൻ

ഗായകർ: ഉണ്ണി നമ്പ്യാർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ചെമ്മരത്തി പൂക്കും കാലം