Malayalam lyrics

ഹൃദയമിനിയും തളിരിടുമോ....

കുവലയമിഴികൾ ഈറനാകുമ്പോൾ
ജീവിത ജതികൾ ഇടറി വീഴുമ്പോൾ..

കുവലയമിഴികൾ ഈറനാകുമ്പോൾ
ജീവിതജതികൾ ഇടറി വീഴുമ്പോൾ..

ഇനിയുമണയാതൊഴുകിടുമൊരു പിടി..

മോഹമിനിയും തകരുകയോ..

ഇനിയുമണയാതൊഴുകിടുമൊരു പിടി..

മോഹമിനിയും തകരുകയോ..

കാലമേ..പൂവിടും..

പുലരികൾ വിരിയുമോ..?

ഹൃദയം ഇനിയും തളിരിടുമോ....

കുവലയമിഴികൾ ഈറനാകുമ്പോൾ
ജീവിത ജതികൾ ഇടറി വീഴുമ്പോൾ..

പുതു ശ്രുതിയാമൊരു ജീവിതം
പലവഴിയായി ഒഴുകവേ..

പുതു ശ്രുതിയാമൊരു ജീവിതം
പലവഴിയായി ഒഴുകവേ..

കാനകപെണ്ണ് ചെമ്മരത്തി..

ജീവിതമോഹം ശ്രുതിമാറി.....(2)

പോയ വസന്തം ഇനി വരുമോ..?

ഇടറിയ മനസ്സൊരു നിറവാകുമോ? (2)

കാലം തേടിയ കാറ്റേ..

ഹൃദയമിനിയും തളിരിടുമോ...

കുവലയമിഴികൾ ഈറനാകുമ്പോൾ
ജീവിതജതികൾ ഇടറി വീഴുമ്പോൾ..

Song details

വർഷം: 2023

സംഗീതം: ഉണ്ണി നമ്പ്യാർ

ഗാനരചന: പ്രദീപ് ശിവശങ്കരൻ

ഗായകർ: ഉണ്ണി നമ്പ്യാർ, കോറസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ചെമ്മരത്തി പൂക്കും കാലം