Malayalam lyrics

തെയ്യനം താരോ ഓ താരോ തെയ്യനം താരോ (4)
കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാന്‍
മയ്യൊരുക്കി മാനം (5)
(കുഞ്ഞി)
മണ്ണിന്‍ മാറിലെ ദാഹം തീര്‍ക്കാന്‍
തണ്ണീരിത്തിരി തന്നാട്ടെ
(മണ്ണിന്‍)
(കുഞ്ഞി)
പാടത്തു വീഴുന്ന ചുടുവേര്‍പ്പിന്‍ തുള്ളികള്‍
മണിമുത്തായി മാറുന്ന മണ്ണല്ലോ (2)
കതിരണിവയലിലെ കവിതകള്‍ കണ്ടു്
കരളകമാകെ പുളകം കൊണ്ടു്
സരിഗമ പാടണ പെണ്ണല്ലോ (2)
(പാടത്തു )
മാണിക്യക്കതിരിട്ട പൊന്നാര്യന്‍ കൊയ്യുവാന്‍
പോരെടി പോരെടി പെണ്ണേ (2)
ഇന്നലെ കണ്ട കിനാവുകളൊക്കെയും
പൊന്നിന്‍ കതിരായി തീര്‍ന്നേ (2)
(മാണിക്യ)

Song video

Watch on YouTube

Song details

വർഷം: 1965

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: യൂസഫലി കേച്ചേരി

ഗായകർ: എൽ ആർ ഈശ്വരി, എസ് ജാനകി, മച്ചാട്ട് വാസന്തി, ചന്ദ്രശേഖരൻ തമ്പി, എം എസ്‌ ബാബുരാജ്‌

വിശദവിവരങ്ങൾ: venu

Album: അമ്മു