Malayalam lyrics
കുമ്പളം നട്ടു - കിളച്ചതു വെള്ളരി പൂത്തതും കായ്ച്ചതും കൂവളയ്ക്കാ (കുമ്പളം) കൂവളയ്ക്കാ പറിച്ചു കൊട്ടയിലിട്ടപ്പോള്‍ കൊട്ടയില്‍ കണ്ടതു കൊത്തച്ചക്ക കൂവളയ്ക്കാ പറിച്ചു കൊട്ടയിലിട്ടപ്പോള്‍ കൊട്ടയില്‍ കണ്ടതു കൊത്തച്ചക്ക കൊത്തച്ചക്ക തിന്നാന്‍ ഞാന്‍ പോയിരുന്നപ്പോള്‍ കൊണ്ടന്നു വെച്ചതു ചാമക്കഞ്ഞി (കുമ്പളം) ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍ വായില്‍ തടഞ്ഞതു കട്ടുറുമ്പ് ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍ വായില്‍ തടഞ്ഞതു കട്ടുറുമ്പ് കട്ടുറുമ്പേ കക്കി കൊട്ടയിലിട്ടപ്പോള്‍ കൊട്ടയില്‍ കണ്ടതു കോഴിക്കുഞ്ഞ് (കുമ്പളം)
Song video
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: പരമ്പരാഗതം (നാടോടി)
ഗായകർ: സീറോ ബാബു, ബി വസന്ത
വർഗ്ഗീകരണം: ഹാസ്യം
വരികൾ: സംശയാലു, വേണു
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: പോസ്റ്റ് മാൻ
- Singer: സീറോ ബാബു
- Singer: ബി വസന്ത
- Film / album: പോസ്റ്റ് മാൻ
- Composer: ബി എ ചിദംബരനാഥ്
- Lyricist: പരമ്പരാഗതം (നാടോടി)