Malayalam lyrics

കൊഞ്ചിക്കൊഞ്ചി പാട്ടുപാടും പൂങ്കുയിലേ
നെഞ്ചിനുള്ളില്‍ കൂടു വെച്ചതെന്തിനോ നീ? (2)
കൂട്ടിനഴി കളിത്തോഴന്‍ തുറന്നാലും
വീണമീട്ടി ഇണക്കിളി തപസ്സിരിയ്ക്കും (2)
മാനസമലരില്‍ തേന്‍ പകരാന്‍
മാധവമാസം വന്നല്ലോ
മനമലിയുന്നൊരു മധുമയഗാനം
ചൊരിയൂ ചൊരിയൂ തോഴാ
തരിവളയിളകും കയ്യുകളാല്‍
താളമിടുന്നു പൂഞ്ചോല
കരിമിഴിയിണയില്‍ കവിതയുമായ്
വരുമോ വരുമോ തോഴീ?

Song video

Watch on YouTube

Song details

വർഷം: 1965

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: യൂസഫലി കേച്ചേരി

ഗായകർ: കെ പി ഉദയഭാനു, എസ് ജാനകി

വിശദവിവരങ്ങൾ: അഡ്മിൻ

Album: അമ്മു