Malayalam lyrics
കിളികിളി പൈങ്കിളി ഉറങ്ങൂ കിലുക്കാമ്പെട്ടീ ഉറങ്ങൂ അപശ്രുതി വീണൊരെന്‍ താരാട്ടുപാട്ടിന്റെ ആന്തോളനങ്ങളില്‍ മയങ്ങൂ.... അമ്മയുടെ അന്തര്‍ദാഹങ്ങള്‍ അമ്മിഞ്ഞപ്പാലൂട്ടാനാഗ്രഹങ്ങള്‍ അനുദിനമനുദിനമടക്കിയിട്ടും അനുസ്യൂതമെന്നുള്ളില്‍ ഉണരുന്നു ഉണരുന്നൂ......ഓ..... (കിളികിളി പൈങ്കിളി ഉറങ്ങൂ...) നൊന്തു പ്രസവിച്ച പൊന്മകനേ സ്വന്തമാക്കാന്‍ കഴിയാതെ പോയവള്‍ ഞാന്‍ എന്നില്‍ തുടിക്കുമൊരമ്മതന്‍ വാത്സല്യം എങ്ങനെ നിന്നോടു പ്രകടിപ്പിക്കും? പ്രകടിപ്പിക്കും...ഓ..... (കിളികിളി പൈങ്കിളി ഉറങ്ങൂ...)
Song video
Song details
വർഷം: 1977
സംഗീതം: ജി ദേവരാജൻ
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: പി മാധുരി
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: കർണ്ണപർവ്വം
- Singer: പി മാധുരി
- Film / album: കർണ്ണപർവ്വം
- Composer: ജി ദേവരാജൻ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ