Malayalam lyrics
കാശ്മീരച്ചന്ദ്രികയോ സഖി നിന്‍ കസ്തൂരി മാന്‍ മിഴിയിണയില്‍ (കാശ്മീര) കസ്തൂരി മാന്‍ മിഴിയിണയില്‍ കാദംബരീ പുഷ്പമോ നിന്റെ കണ്ണാടിക്കവിളിന്നഴകില്‍ (കാദംബരീ) കണ്ണാടിക്കവിളിന്നഴകില്‍ കണ്ണാടിക്കവിളിന്നഴകില്‍ .... (കാശ്മീര) സൂര്യശിലാശില്പ മണിയറയില്‍ - ഹംസ തൂലികാ സുരഭിലശയ്യകളില്‍ (സൂര്യ ) വാരിപ്പുണരും ... നിന്നെ വാരിപ്പുണരും ... ചാരുമുഖീ ഞാന്‍ വാത്സ്യായനനെ തോല്‍പ്പിക്കും വാരിപ്പുണരും ചാരുമുഖീ ഞാന്‍ വാത്സ്യായനനെ തോല്‍പ്പിക്കും (കാശ്മീര) ദാഹിച്ചു മോഹിച്ചു നിന്‍ അധരത്തില്‍ സോമാരസാമൃതം നുകരും ഞാന്‍ (ദാഹിച്ചു) നീയെന്നില്‍ അണിയൂ .... ഇന്ന് നീയെന്നില്‍ അണിയൂ രോമാഞ്ചപ്പൂക്കളാല്‍ നിനക്കായ് സ്വയംവര മാല തീര്‍ക്കും നീയെന്നില്‍ അണിയൂ രോമാഞ്ചപ്പൂക്കളാല്‍ നിനക്കായ് സ്വയംവര മാല തീര്‍ക്കും (കാശ്മീര)
Song video
Song details
വർഷം: 1977
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ
ഗായകർ: കെ ജെ യേശുദാസ്
രാഗം: ശിവരഞ്ജനി
അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: ഗാനസ്നേഹി
Album: രതിമന്മഥൻ
- Singer: കെ ജെ യേശുദാസ്
- Film / album: രതിമന്മഥൻ
- Composer: എം എസ് വിശ്വനാഥൻ
- Lyricist: പാപ്പനംകോട് ലക്ഷ്മണൻ
- Actor: പ്രേം നസീർ
- Actor: ജയഭാരതി