Malayalam lyrics
കപ്പലിലേറി കടല്‍ കടന്ന് കച്ചോടത്തിന്നിവിടെവന്ന് കപ്പം വാങ്ങാന്‍ കനിവിയന്ന കുപ്പിണിനായക സലാം സലാം മാനം കാക്കാന്‍ മരണത്തേ മാറിലണയ്ക്കും ശീലത്തേ മാറ്റിത്തന്നൊരു സായിപ്പേ മലയാളികളുടെ സലാം സലാം അടിമയേപ്പോല്‍ വേലചെയ്ത് കണ്ണടച്ചു കഴിയാനും കനിവിനായി കണ്ടവന്റെ കാലുരണ്ടും കഴുകാനും ആശവളര്‍ത്തി ഭേഷമകറ്റി നിശ്ചയമതിനായ് സലാം സലാം സ്വന്തം നാടുവാഴുവാന്‍ സ്വര്‍ണ്ണമകുടം ചൂടുവാന്‍ നാട്ടുകാരില്ലാരുമില്ലാ കാട്ടുജാതിയല്ലയോ കപ്പലിലേറി കടല്‍ കടന്ന് കച്ചോടത്തിന്നിവിടെവന്ന് കപ്പം വാങ്ങാന്‍ കനിവിയന്ന കുപ്പിണിനായക സലാം സലാം സലാം സലാം സലാം...
Song details
വർഷം: 1962
സംഗീതം: പാർത്ഥസാരഥി
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല
വിശദവിവരങ്ങൾ: വാമദേവൻ
Album: വേലുത്തമ്പി ദളവ
- Singer: പി ലീല
- Film / album: വേലുത്തമ്പി ദളവ
- Composer: പാർത്ഥസാരഥി
- Lyricist: അഭയദേവ്