Malayalam lyrics

കപിലവസ്തുവിലെ കര്‍മ്മയോഗിയില്‍ പോലും
കാമദേവനെ കാണും
കാമിനി കാപാലികേ
ഇടിമിന്നലില്‍
ഇന്ദ്രകാര്‍മുകമാല്യം ചാര്‍ത്താന്‍
പഴുതേ മോഹിക്കും - നിന്‍
മുഗ്ദ്ധഭാവനകളില്‍
അമൃതപയോധിയും
ആകാശതടിനിയും
പ്രമദവനികയും
പൊള്ളുന്ന മരുഭൂവും
കുളിര്‍തെന്നലും കൊടുങ്കാറ്റും
ഒന്നായി കൂടിക്കുഴയും
സത്യത്തിന്റെ വിശ്വരൂപം ഞാന്‍ കാണ്മൂ

Song video

Watch on YouTube

Song details

വർഷം: 1973

സംഗീതം: ആർ കെ ശേഖർ

ഗാനരചന: എൻ എൻ പിള്ള

ഗായകർ: എൻ ഗോപാലകൃഷ്ണൻ

അഭിനേതാക്കൾ: ഷീല

വിശദവിവരങ്ങൾ: അജയ്‌

വിഡിയോ: ഗാനസ്നേഹി

Album: കാപാലിക