Malayalam lyrics
കണ്ണിനു കണ്ണിനെ കരളിനു കരളിനെ തമ്മില്‍ അകറ്റി നീ കനിവറ്റ ലോകമേ (കണ്ണിനു) ഒരു വയറ്റില്‍ പിറന്നോരേ ഒരു പായിലുറങ്ങിയോരേ ഒരു നാളും ഇണങ്ങാതെ വേര്‍പിരിച്ചു - വിധി വേര്‍പിരിച്ചു (കണ്ണിനു) പാവന ബന്ധങ്ങള്‍ വെട്ടി മുറിക്കുവാന്‍ പായുന്ന കാലമേ - നിന്നെ ആര്‍ക്കും ചെറുക്കുവാന്‍ ആവില്ല ദൈവത്തിന്‍ ആജ്ഞ നടക്കുക തന്നെ (കണ്ണിനു)
Song video
Song details
വർഷം: 1964
സംഗീതം: എൽ പി ആർ വർമ
ഗാനരചന: അഭയദേവ്
ഗായകർ: സീറോ ബാബു
അഭിനേതാക്കൾ: പ്രേം നസീർ, തിക്കുറിശ്ശി സുകുമാരൻ നായർ, കവിയൂർ പൊന്നമ്മ
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
യൂട്യൂബ് ഓഡിയോ: കല്യാണി
Album: കുടുംബിനി
- Singer: സീറോ ബാബു
- Film / album: കുടുംബിനി
- Composer: എൽ പി ആർ വർമ
- Lyricist: അഭയദേവ്