Malayalam lyrics
വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനീ പതിയെ കൂപ്പും നിന്‍ കരതാരുകള്‍ പതിയുവതെല്ലാം സഫലം കടമകള്‍ ചെയ്‌വാന്‍ അര്‍പ്പിച്ചൊരു നിന്‍ കമനീ ജന്മം വിമലം (വീടിനു) പകലിരവെല്ലാം പണി ചെയ്താലും പരിഭവമില്ല പകയില്ല പരിസേവനമാം പരിമളമോലും പനിനീര്‍ പുഷ്പം നിന്‍ ഹൃദയം (വീടിനു) തന്‍ സുഖമെല്ലാം അന്യര്‍ക്കായി ത്യാഗം ചെയ്യും മനസ്വിനി മാനിനിമാരുടെ വംശത്തിനു നീ മാതൃകയല്ലോ കുടുംബിനി (വീടിനു)
Song video
Song details
വർഷം: 1964
സംഗീതം: എൽ പി ആർ വർമ
ഗാനരചന: അഭയദേവ്
ഗായകർ: സി ഒ ആന്റോ
അഭിനേതാക്കൾ: തിക്കുറിശ്ശി സുകുമാരൻ നായർ, കവിയൂർ പൊന്നമ്മ
വിശദവിവരങ്ങൾ: noushadkuwait
വിഡിയോ: അജയ് മേനോൻ
Album: കുടുംബിനി
- Singer: സി ഒ ആന്റോ
- Film / album: കുടുംബിനി
- Composer: എൽ പി ആർ വർമ
- Lyricist: അഭയദേവ്