Malayalam lyrics
അവര്‍ണ്ണനീയം ഭവതീയ ലീലാവിലാസം അത്യല്‍ഭുതം അംബുജാക്ഷാ അറിഞ്ഞതില്ലിന്നുവരെയുമീ ഞാന്‍ അനന്തമാം നിന്‍ മഹിമാതിരേകം .... കണ്ണാലെന്നിനി കാണും നിന്നെ കണ്ണാ കാറൊളിവര്‍ണ്ണാ (കണ്ണാല്‍ ) കണ്ണീരാല്‍ നിന്‍ ചരണയുഗം ഞാന്‍ കഴുകുവതെന്നിനി ശ്രീകൃഷ്ണാ (കണ്ണാല്‍ ) നിന്നെ തേടും കണ്ണാല്‍ എന്തിനു പൊന്നും പണവും കാണ്മൂ ഞാന്‍ (നിന്നെ ) പുണ്യത്തികവേ നീയല്ലാതൊരു വിണ്ണും വേണ്ടിനി ഹൃദയേശാ (കണ്ണാല്‍ ) ഗോപീമാനസ ചോരാ കരളിന്‍ താപം നീക്കുക മാരാ (ഗോപീ ) താമര മിഴിയിണ ഒന്ന് തുറക്കാന്‍ താമസമെന്തിനു സുകുമാരാ (കണ്ണാല്‍ )
Song details
വർഷം: 1964
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല
വർഗ്ഗീകരണം: ഗുരുവായൂർ ഭക്തിഗാനങ്ങൾ
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
Album: ശ്രീ ഗുരുവായൂരപ്പൻ
- Singer: പി ലീല
- Film / album: ശ്രീ ഗുരുവായൂരപ്പൻ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്