Malayalam lyrics
�കല്ലുകൊണ്ടൊ കരിങ്കല്ലു കൊണ്ടോ കണ്ണീരിലലിയാത്ത മണ്ണുകൊണ്ടോ അള്ളാഹു പണ്ടു മെനഞ്ഞെടുത്തു ആദിയിൽ ഹവ്വ തൻ ഹൃദയം ആയിരം ആയിരം ഇരുട്ടറകൾ അതിലജ്ഞാത പാതാള ഗുഹകൾ ബാഷ്പ തടങ്ങൾ താജ് മഹലുകൾ പ്രേമ യമുനകൾ പ്രേതാലയങ്ങൾ ആരു കണ്ടു ആരു കണ്ടു അവ ആരു കണ്ടു (കല്ലു കൊണ്ടോ) ആരുമിതേവരെ തുറന്നിട്ടില്ല അതിൻ മായാഗോപുര നടകൾ പ്രേമകവികളും ശാസ്ത്രമതികളും വേദാന്തികളും ഗായകന്മാരും ആരറിഞ്ഞു ആരറിഞ്ഞു കഥയാരറിഞ്ഞു (കല്ലു കൊണ്ടോ)
Song video
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ
വരികൾ: സൂസി
Album: കസവുതട്ടം
- Singer: കെ ജെ യേശുദാസ്
- Film / album: കസവുതട്ടം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: പ്രേം നസീർ