Malayalam lyrics

കള്ളിൻകുടമൊരു പറുദീസ അതിൽ
മുങ്ങിപ്പൊങ്ങിവരുന്നൊരാശ
കറികൾ വെളമ്പടീ മറിയാമ്മേ നിൻ
എരിവു വെളമ്പെടീ സാറാമ്മേ..
ഇന്നു നമുക്ക് ചിരിക്കാം ഈ
കാടിനു ലഹരി കൊടുക്കാം
നാളെ കിഴക്കു വെളുത്താല്
കൂപ്പുകൾ പിന്നെയും വെട്ടാം
അച്ചാമ്മേ ശോശാമ്മേ ഈ
ചാക്കോയൊണ്ടടീ കൂടെ..
കുന്നും മലയുമറിഞ്ഞോട്ടേ
നമ്മുടെ ശക്തികൾ കണ്ടോട്ടേ
ആളൊണ്ടെങ്കിൽ വന്നോട്ടേ
നാടൻ ചുണകൾ കണ്ടോട്ടേ..
ഇന്നു നമുക്ക് രസിക്കാം
പരമാനന്ദത്തിൽ ലയിക്കാം
വീണ്ടുമെതിർക്കാൻ വന്നാല്
നമ്മളുമൊരു കൈ നോക്കും
തോമാച്ചാ കറിയാച്ചാ ഈ
ചാക്കോയൊണ്ടടാ കൂടെ..

Song video

Watch on YouTube

Song details

വർഷം: 1980

സംഗീതം: ജി ദേവരാജൻ

ഗാനരചന: പൂവച്ചൽ ഖാദർ

ഗായകർ: സി ഒ ആന്റോ, പി മാധുരി, കോറസ്

അഭിനേതാക്കൾ: ബാലൻ കെ നായർ, മണവാളൻ ജോസഫ്, റഷീദ്

വിശദവിവരങ്ങൾ: വാമദേവൻ

വിഡിയോ: ഗാനസ്നേഹി

Album: പ്രകടനം