Malayalam lyrics
കള്ളന്റെ പേരുപറഞ്ഞാല്‍ കൊതിയൂറും ചുണ്ടില്‍ തേനൂറിവരും നാണം നാണം നുണക്കുഴികളില്‍ പൂവിരിയിക്കും കുങ്കുമപ്പൂവിരിയിക്കും ഇന്നലെ രാവിലവന്‍ കിനാവില്‍ പൂമെത്തയ്ക്കരികില്‍ വന്നു പുഞ്ചിരിച്ചു പൂമെത്തക്കരികില്‍ വന്നു തങ്കം തങ്കം എന്നുവിളിച്ചു സംഗീതലഹരിപകര്‍ന്നു നാടകത്തില്‍ നായകനായി ഞാന്‍ അവന്റെ നായികയായി അനുരാഗഗാനമവന്‍ പാടി എല്ലാം മറന്നു ഞാനാടി ജീവിതത്തിന്‍ വീഥിയിതില്‍ ഇനി വേഷമിടാറായി പുതുവേഷമിടാറായി... ഓ......
Song details
വർഷം: 1966
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: കണിയാപുരം രാമചന്ദ്രൻ
ഗായകർ: എസ് ജാനകി
വിശദവിവരങ്ങൾ: venu
Album: മാണിക്യക്കൊട്ടാരം
- Singer: എസ് ജാനകി
- Film / album: മാണിക്യക്കൊട്ടാരം
- Composer: എം എസ് ബാബുരാജ്
- Lyricist: കണിയാപുരം രാമചന്ദ്രൻ