Malayalam lyrics
കള്ളച്ചിരിയാണ് ..ഇതു.. കള്ളച്ചിരിയാണ്... കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ് കള്ളച്ചിരിയാണ് കള്ളച്ചിരിയാണ് കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ് ഇതു കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ് കള്ളച്ചിരിയാണ് ...... കണ്‍കുളിരേ കളിവഞ്ചിയില്‍ നാം കണ്ടു മുട്ടിയ കാലം..ആ ആ ... കണ്‍കുളിരേ കളിവഞ്ചിയില്‍ നാം കണ്ടു മുട്ടിയ കാലം കണ്ടു മുട്ടിയ കാലം ഈ കള്ളച്ചിരിയുടെ കടവിലടുക്കാന്‍ കൊതിച്ചു പോയീ ഞാന്‍ ഈ കള്ളച്ചിരിയുടെ കടവിലടുക്കാന്‍ കൊതിച്ചു പോയീ ഞാന്‍ - അന്നേ കൊതിച്ചു പോയീ ഞാന്‍ കള്ളച്ചിരിയാണ് ...... കണ്‍പുരികപ്പീലികള്‍ കൊണ്ടൊരു കത്തു കുറിക്കും നേരം- കത്തു കുറിക്കും നേരം എന്‍ മനസ്സിന്നുള്ളിലെ മധുരസ്വപ്നം മറുപടി നല്‍കീ - അന്നേ മറുപടി നല്‍കി കള്ളച്ചിരിയാണ് ...... പുഞ്ചിരിയാല്‍ മെയ്യാസകലം പൂവമ്പെയ്യുകയല്ലോ - പൂവമ്പെയ്യുകയല്ലോ ഒരു മുല്ലപ്പന്തലിലെന്നെയിരുത്താന്‍ സമ്മതമാണോ -പറയൂ സമ്മതമാണോ കള്ളച്ചിരിയാണ് കള്ളച്ചിരിയാണ് കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ് ഇതു കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ് കള്ളച്ചിരിയാണ് ......
Song video
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എസ് ജാനകി
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: സുജാത
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: പ്രസാദ്
Album: കടത്തുകാരൻ
- Singer: എസ് ജാനകി
- Film / album: കടത്തുകാരൻ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ
- Actor: സുജാത