Malayalam lyrics
ഉം... കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു കണ്ണാടി മാളിക തീര്‍ത്തൂ ഞാന്‍ മുറ്റം നിറയെ മുറ്റം നിറയെ മുന്തിരി വള്ളി പടര്‍ത്തീ ഞാന്‍ (കാണാന്‍ ) കണ്മുനയാലെ കണ്മുനയാലെ കാമലേഖനമെഴുതീ ഞാന്‍ (കണ്മുന) കണ്ടു വന്നവര്‍ കണ്ടു വന്നവര്‍ കാല്‍ക്കല്‍ വീണു മയങ്ങീ ...ആഹാ (കണ്ടു) എന്തും എന്തും വന്നോട്ടെ എല്ലാരുമെല്ലാരും കണ്ടോട്ടെ കൈയ്യിലിരിക്കും മുന്തിരിക്കിണ്ണം കളയുകയില്ലിനി ഞാന്‍ - തട്ടി- ക്കളയുകയില്ലിനി ഞാന്‍ (കൈയ്യിലിരിക്കും) ഓഹോ ...ഓ ... (കാണാന്‍ )
Song video
Song details
വർഷം: 1962
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എസ് ജാനകി
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
Album: ഭാര്യ
- Singer: എസ് ജാനകി
- Film / album: ഭാര്യ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ