Malayalam lyrics
ജലജല ജല്‍ ജല്‍ ജലജല ജല്ലായ് ചലങ്ക കിലുങ്ങിച്ചെല്‍ ഓ... ചലങ്ക കിലുങ്ങിച്ചെല്‍ ആണ്‍പെണ്ണിണകൂടി ജോടിയാം അഴകുവണ്ടിയോടി പോകയാം അന്‍പുകൊണ്ടവിധി റോട്ടിലെ കാടുമേടുകള്‍ ചാടിക്കുലുങ്ങിയെ കളിയാടും വണ്ടി വണ്ടിയിതു കനകപ്പുതുവണ്ടി ഗാനക്കിളിയെപ്പോല്‍ വാനില്‍ പൊങ്ങിപ്പോ കലുഷം കൊള്ളാതെ കണ്ണേ എന്‍ കരളേ നില്ലാതെ തെന്നലുപോലെ തുള്ളിത്തുള്ളി മിന്നല്‍ക്കൊടിപോല്‍ മിന്നി പൊന്നലപോലെ മണ്ണിതിന്‍ മേലെ പോവുക മിന്നലെ ആടേ നീ പാടിപ്പാടിപ്പോ പോ ആ.......... ജലജലജല്‍ജല്‍..........
Song video
Song details
വർഷം: 1952
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: ട്രിച്ചി ലോകനാഥൻ
വിശദവിവരങ്ങൾ: കാർകോടകൻ
Album: ആത്മസഖി
- Singer: ട്രിച്ചി ലോകനാഥൻ
- Film / album: ആത്മസഖി
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ