Malayalam lyrics
ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു മൂവുലകിനും ഉടയവള്‍ എഴുന്നള്ളുന്നു ആനന്ദ പുഴ തന്നില്‍ ആലോലമാറാടി ആശ്രിതകല്പവല്ലി എഴുന്നള്ളുന്നു പൂമ്പട്ടാടകള്‍ ചുറ്റി പുതുമലര്‍ മാല ചാര്‍ത്തി പൊന്‍ പാദം പണിവോര്‍ക്കു പുണ്യമേകി ചന്ദനക്കലി പൂശി സിന്ദൂരക്കുറി കുത്തി ചന്ദത്തില്‍ ചിരിച്ചമ്മ എഴുന്നള്ളുന്നു ( ഇളംകാവില്‍ ) മായാത്ത സുകൃതത്തിന്‍ മാധുര്യം പകരുന്ന മായാമനോഹരിയാം തമ്പുരാട്ടി മാലോകര്‍ക്കെഴും ദു:ഖം ആകെയും മാറ്റുവാനായ് മദയാനപ്പുറത്തേറി എഴുന്നള്ളുന്നു (മാലോകര്‍ക്കെഴും) ( ഇളംകാവില്‍ )
Song video
Song details
വർഷം: 1962
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: രേണുക, വിനോദിനി, കോറസ്
വിശദവിവരങ്ങൾ: Dreamzgalaxy
വിഡിയോ: ഗാനസ്നേഹി
Album: വിയർപ്പിന്റെ വില
- Singer: രേണുക
- Singer: വിനോദിനി
- Singer: കോറസ്
- Film / album: വിയർപ്പിന്റെ വില
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്