Malayalam lyrics
ഇടയകന്യകേ പോവുക നീ ഈ അനന്തമാം ജീവിതവീഥിയില്‍ ഇടറാതെ കാലിടറാതെ കണ്ണുകളാലുള്‍ക്കണ്ണുകളാലേ അന്വേഷിക്കൂ നീളേ കണ്ടെത്തും നീ മനുഷ്യപുത്രനേ ഇന്നല്ലെങ്കില്‍ നാളേ (ഇടയകന്യകേ...) കയ്യിലുയര്‍ത്തിയ കുരിശും കൊണ്ടേ കാല്‍വരി നില്‍പ്പൂ ദൂരേ നിന്നാത്മാവില്‍ ഉയിര്‍ത്തെണീക്കും കണ്ണീരൊപ്പും നാഥന്‍ (ഇടയകന്യകേ...)
Song details
വർഷം: 1964
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: ഷിബു ജേക്കബ്, അജയ് മേനോൻ
Album: മണവാട്ടി
- Singer: കെ ജെ യേശുദാസ്
- Film / album: മണവാട്ടി
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ