Malayalam lyrics
ആ..ആ..ആ.. സഗരിസനി സഗരീ പനിധപമ ഗനിധാ നിഗരിസനി ധഗരീ ഗരി. സനിധപനി മനി. ധപമഗസ രിധ. പമഗരിഗസാ ഹൃദയവാതായനങ്ങള്‍ തുറന്നൂ(2) ഹൃദയേശ്വരീ ആ..ആ..ആ ഹൃദയവാതായനങ്ങള്‍ തുറന്നൂ ഹൃദയേശ്വരീ നിനക്കായ് ഹൃദയവാതായനങ്ങള്‍ തുറന്നൂ ഉദയദിനകര രാഗം പോലെ സരളമധുര സംഗീതം പോലെ നീ വരൂ..ആാ..ആാ.. നീ വരൂ ഹൃദയേശ്വരീ മമ മാനസവേദിയില്‍ ആനന്ദ നര്‍ത്തനമാടൂ നിന്പാദപദ്മങ്ങള് നിന് പാദപദ്മങ്ങള്‍ തൊട്ടുണര്‍ത്തീടുന്നു എന്നന്തരംഗത്തിന്‍ മൌനം ഗാമധനിസാ..നിഗരിനിധനീ.. നിരിഗരിനിധ ധനിരിനിധമ മധനിധമഗ മാധ ഗഗഗ മമമ ഗഗഗ നിനിനി ധമധനി ധഗരിസ ധനിരിസധാനി നിന് പാദപദ്മങ്ങള്‍ തൊട്ടുണര്‍ത്തീടുന്നു എന്നന്തരംഗത്തിന്‍ മൌനം രാഗാനുഭൂതിയില്‍ ഞാനുമെന്‍ മോഹവും(2) സ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്നു വീണ്ടും നിന് ലാസ്യനര്‍ത്തനം കണ്ടു.. നീസഗമപ പമഗമഗാ ഗമപസനീ ഗപസനീ,പസനീ സാനിപമ ഗമരിഗ നിന് ലാസ്യനര്‍ത്തനം കണ്ടു നിന് ലാസ്യനര്‍ത്തനം കണ്ടു പൊന്‍പൂക്കളാല്‍ പൊന്നാട ചാര്‍ത്തുന്നു ഭൂമി നിന് പ്രേമപീയൂഷധാരയില്.. നിന് പ്രേമപീയൂഷധാരയില് മാനസമലിയും നേരം ഹൃദയവാതായനങ്ങള്‍ തുറന്നൂ ഹൃദയേശ്വരീ നിനക്കായ് ഹൃദയവാതായനങ്ങള്‍ തുറന്നൂ
Song details
വർഷം: 1981
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: സത്യൻ അന്തിക്കാട്
ഗായകർ: കെ ജെ യേശുദാസ്
രാഗം: രാഗമാലിക (കല്യാണി, തോഡി, ബിഹാഗ്)
അഭിനേതാക്കൾ: രവിമേനോൻ, സീമ
വിശദവിവരങ്ങൾ: ജൂബിത്ത്
Album: ആരതി
- Singer: കെ ജെ യേശുദാസ്
- Film / album: ആരതി
- Composer: എം ബി ശ്രീനിവാസൻ
- Lyricist: സത്യൻ അന്തിക്കാട്
- Actor: രവിമേനോൻ
- Actor: സീമ