Malayalam lyrics

എവിടെനിന്നോ എവിടെനിന്നോ
വഴിയമ്പലത്തില്‍ വന്നു കയറിയ
വാനമ്പാടികള്‍ നമ്മള്‍
കഴിഞ്ഞ കാലം തിരി കൊളുത്തിയ
കല്‍വിളക്കിന്നരികെ
ഒരിക്കലിങ്ങനെ നമ്മള്‍ കാണും
ഓരോ വഴിയേ പോകും
(എവിടെനിന്നോ...)
ഇവിടെ വന്നവര്‍ ഇന്നലെ വന്നവര്‍
ഇതിലിരുന്നവരെവിടെ?(2)
കണ്ടു പിരിഞ്ഞവര്‍ പിന്നെയും തമ്മില്‍
കണ്ടാലറിയില്ലല്ലോ(2)
(എവിടെനിന്നോ...)
കളഞ്ഞു കിട്ടിയ തങ്കം നീട്ടിയ
വെളുത്തവാവേ ചൊല്ലുമോ
വിണ്ണിലുള്ള വീട്ടിന്നുള്ളില്‍
വളര്‍ത്തു കിളിയെ കണ്ടോ?
എന്‍ വളര്‍ത്തു കിളിയെ കണ്ടോ?
(എവിടെനിന്നോ...)

Song details

വർഷം: 1964

സംഗീതം: ജി ദേവരാജൻ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: കെ പി ഉദയഭാനു

വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ

അഭിനേതാക്കൾ: സത്യൻ, ടി എസ് മുത്തയ്യ

വിശദവിവരങ്ങൾ: ദേവിപിള്ള

വിഡിയോ: പ്രസാദ്

Album: കളഞ്ഞു കിട്ടിയ തങ്കം