Malayalam lyrics

എന്റെ മൺകുടിൽ തേടിയെത്തി
കന്യകേ സുമ സൗമ്യതേ
എന്റെ ഭൂമിയിൽ നിന്നുമെത്രയോ
ദൂരെ ദൂരെ നിന്നാകാശം
കണ്ടുമുട്ടി നാമെങ്കിലുമേതോ
ധന്യമാമൊരു വേളയിൽ
ദേവദാരുക്കൾ പന്തലിട്ടൊരു
പ്രേമഭാവനാവീഥിയിൽ
സ്വപ്നദായികേ സ്വപ്നദായികേ നിന്റെ
ഹേമരഥത്തിലെന്നെ ഉയർത്തീ നീ
ഊഴിയെപ്പോലും സ്വർഗ്ഗമാക്കും നിൻ
പാദമുദ്രകൾ കാണ്മൂ ഞാന്‍
ചില്ലുകല്ലിനെ രത്നമാക്കും നിൻ
സ്പർശനങ്ങളറിഞ്ഞൂ ഞാൻ
ഒന്നുചേർന്നു ഒന്നുചേർന്നു നാം
ഏതു ശക്തികൾ മണ്ണിൽ നമ്മെയകറ്റുവാൻ

Song video

Watch on YouTube

Song details

വർഷം: 1980

സംഗീതം: ജി ദേവരാജൻ

ഗാനരചന: പൂവച്ചൽ ഖാദർ

ഗായകർ: കെ ജെ യേശുദാസ്

അഭിനേതാക്കൾ: എം ജി സോമൻ, സീമ

വരികൾ: സൂസി, വിജയകൃഷ്ണൻ വി എസ്

Album: പ്രകടനം