Malayalam lyrics

ഈ മിഴി കാണുമ്പോളാമിഴി കാണും
ഈ ചിരി കേള്‍ക്കുമ്പോളാച്ചിരി കേള്‍ക്കും
പിച്ചകപ്പൂമേനി കാണുമ്പോള്‍ വിണ്ണില്‍ നി-
ന്നച്ഛന്റെ രൂപമെന്നുള്ളിലെത്തും (ഈ മിഴി)
ഉണ്ണിയെ കാണുമ്പോള്‍ ഓടിവന്നെത്തും
കണ്ണീരില്‍ മുങ്ങിയൊരോര്‍മ്മകളേ
മാനസഭിത്തിയിലെഴുതുന്നു നിങ്ങള്‍
മായാത്ത സുന്ദരചിത്രങ്ങള്‍
ആ.. ആ.. ആ..
ആ കുഞ്ഞിക്കൈയ്യില്‍ ചുരുട്ടിപ്പിടിച്ചതു
സ്വര്‍ഗ്ഗീയനന്ദന പുഷ്പങ്ങളോ
കാലം കഴിയുമ്പോള്‍ ശത്രുവെ വെല്ലുവാന്‍
ദൈവം തന്നൊരായുധമോ
ആ.. ആ.. ആ.. (ഈ മിഴി)

Song video

Watch on YouTube

Song details

വർഷം: 1978

സംഗീതം: ജി ദേവരാജൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: പി സുശീല

അഭിനേതാക്കൾ: പ്രേം നസീർ, ഷീല, ആറന്മുള പൊന്നമ്മ, പ്രേംജി

വരികൾ: ശ്രീദേവി, വേണു

യൂട്യൂബ് ഓഡിയോ: തനൂജ

Album: ആനപ്പാച്ചൻ