Malayalam lyrics

ദുഃഖങ്ങൾ ഏതുവരെ.....ഭൂമിയിൽ സ്വപ്നങ്ങൾ തീരുംവരെ...
ഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയും
ഇടയിൽ കടന്നുവരും നിഴലിന്റെ രൂപം
നിർണ്ണയിക്കാൻ ആർക്കു കഴിയും.... അതു
നിരന്തരം മാറിവരും....
ദുഃഖങ്ങൾ ഏതുവരെ.....ഭൂമിയിൽ സ്വപ്നങ്ങൾ തീരുംവരെ...
എന്തിനു മനസ്സേ കൊടുങ്കാറ്റുയരുമ്പോൾ
ചിന്തകൾ വെറുതെ കുടപിടിയ്ക്കുന്നു...
മരവിച്ച രഹസ്യത്തിൻ ശവമഞ്ചവും കൊണ്ടു
മരണംവരെ ഞാൻ നടന്നോട്ടെ....
എത്രയോ യുഗങ്ങളിൽ ഈശ്വരനെ അവതരിച്ചു
ഈ മണ്ണിൽ മനുഷ്യനെ തിരുത്താനായ് പ്രതിജ്ഞ ചെയ്തു...
ഒളിയമ്പും കുരിശ്ശും ശിരസ്സിനു മുൾമുടിയും
പകരം നൽകിയില്ലേ മനുഷ്യാ നീ...
പകരം നൽകിയില്ലേ മനുഷ്യാ നീ....
ദുഃഖങ്ങൾ ഏതുവരെ.....ഭൂമിയിൽ സ്വപ്നങ്ങൾ തീരുംവരെ...

Song video

Watch on YouTube

Song details

വർഷം: 1978

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ

ഗായകർ: കെ ജെ യേശുദാസ്

അഭിനേതാക്കൾ: പ്രേം നസീർ, ഭവാനി

വരികൾ: ജയലക്ഷ്മി രവി

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: നിനക്കു ഞാനും എനിക്കു നീയും