Malayalam lyrics
ലാലലാലാ...... ആഹാ.... ആഹാ..... ദീപങ്ങള്‍ എങ്ങുമെങ്ങും ദീപങ്ങള്‍ തീരങ്ങള്‍ പിന്നെയും തിമിരത്തില്‍ ചേലെഴും വര്‍ണ്ണങ്ങള്‍ പട്ടാംബരങ്ങള്‍ ചാര്‍ത്തിനാമെന്നിട്ടും നഗ്നന്മാര്‍ ഓ......... ലലലാല്ലാലലാ..... സത്യത്തിന്‍ പൊന്‍ പൂക്കള്‍ തല്ലിക്കൊഴിച്ചു ചില്ലകളില്‍ തൊടുത്തു നാം കടലാസുപൂക്കള്‍ വീണപൂ തേടുന്നു കേഴും നെഞ്ചങ്ങള്‍ വാടിയപൂ ചൂടില്ലാ ഭൂമി ദൈവങ്ങള്‍ ദീപങ്ങള്‍.......... ലാലാലാലാ..... സ്വപ്നങ്ങള്‍ കാണാനും കഴിവറ്റോരായ് നില്‍ക്കുന്നൂ വീഥികളില്‍ അടിമക്കൂട്ടങ്ങള്‍ ജേതാക്കള്‍ ആദര്‍ശം വാള്‍ത്തലയാക്കുന്നു ഹൃദയത്തില്‍ മുറിവോടെ നീതിമയങ്ങുന്നൂ ദീപങ്ങള്‍.......
Song video
Song details
വർഷം: 1983
സംഗീതം: ശ്യാം
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്, കോറസ്
വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ
അഭിനേതാക്കൾ: നെടുമുടി വേണു
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: ഗാനസ്നേഹി
Album: ആധിപത്യം
- Singer: കെ ജെ യേശുദാസ്
- Singer: കോറസ്
- Film / album: ആധിപത്യം
- Composer: ശ്യാം
- Lyricist: ശ്രീകുമാരൻ തമ്പി
- Actor: നെടുമുടി വേണു