Malayalam lyrics
ചിത്രാപൌര്‍ണ്ണമി രാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ കാലത്തുറങ്ങിയുണര്‍ന്നപ്പോള്‍ കാലത്തുറങ്ങിയുണര്‍ന്നപ്പോള്‍ നിന്റെ നാണമെല്ലാം എവിടെപ്പോയ് എവിടെപ്പോയ്? കവര്‍ന്നെടുത്തൂ കള്ളനൊരാള്‍ കവര്‍ന്നെടുത്തൂ കിടക്കമുറിയിലെ മുത്തുവിളക്കുകള്‍ കാറ്റുവന്നു കെടുത്തുമ്പോള്‍ മൂകവികാരങ്ങള്‍ വാരിച്ചൂടിയ മൂടുപടത്തുകിലെവിടെപ്പോയ് എവിടെപ്പോയ്? പറന്നുപോയി കുളിര്‍കാറ്റില്‍ പറന്നുപോയി മേലാസകലം കിങ്ങിണികെട്ടിയ മാലതീ ലത പോലെ മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍ മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍ പൂത്ത- മോഹങ്ങളെല്ലാമെവിടെപ്പോയ് എവിടെപ്പോയ്? പകര്‍ന്നെടുത്തൂ ദേവനൊരാള്‍ പകര്‍ന്നെടുത്തൂ വിടര്‍ന്നകരളിലേ മുന്തിരിയിതളിലെ വീഞ്ഞുപകര്‍ന്നു കുടിയ്ക്കുമ്പോള്‍ മധുവിധുരാത്രികള്‍ പുല്‍കിവിടര്‍ത്തിയ മധുരസ്വപ്നങ്ങള്‍ എവിടെപ്പോയ് എവിടെപ്പോയ്? പകുത്തെടുത്തൂ മാരനൊരാള്‍ പകുത്തെടുത്തൂ ....................................
Song details
വർഷം: 1967
സംഗീതം: ആർ സുദർശനം
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, ഷീല
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: ഗാനസ്നേഹി
Album: കുടുംബം
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: കുടുംബം
- Composer: ആർ സുദർശനം
- Lyricist: വയലാർ രാമവർമ്മ
- Actor: പ്രേം നസീർ
- Actor: ഷീല