Malayalam lyrics
ചിരിച്ചുകൊണ്ടോടി നടക്കും ശരത്കാല ചന്ദ്രികേ ഈ കൂട്ടിലുറങ്ങുമെന്‍ പ്രേമചകോരിയ്ക്ക് കുളിരണിമഞ്ചമൊരുക്കാമോ - ഒരു കുളിരണിമഞ്ചമൊരുക്കാമോ (ചിരിച്ചുകൊണ്ടോടി) കാനനമൈനകള്‍ക്ക് കദളിപ്പഴം നല്‍കി കൈകാല്‍ തളര്‍ന്നവള്‍ ഉറങ്ങുമ്പോള്‍ കാനനമൈനകള്‍ക്ക് കദളിപ്പഴം നല്‍കി കൈകാല്‍ തളര്‍ന്നവള്‍ ഉറങ്ങുമ്പോള്‍ സുന്ദരപുഷ്പിത വല്ലരി കൊണ്ടൊരു ചന്ദനവിശറി കൊടുക്കാമോ ചന്ദനവിശറി കൊടുക്കാമോ (ചിരിച്ചുകൊണ്ടോടി) മാനസപ്പൊയ്കതന്‍ കടവിലിരുന്നവള്‍ മാനിനു കറുക കൊടുക്കുമ്പോള്‍ മാനസപ്പൊയ്കതന്‍ കടവിലിരുന്നവള്‍ മാനിനു കറുക കൊടുക്കുമ്പോള്‍ കാറ്റേ മുടിയില്‍ ചൂടാമോ എന്റെ കര്‍പൂരതുളസിതന്‍ കതിര്‍മാലാ (ചിരിച്ചുകൊണ്ടോടി)
Song video
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്
രാഗം: കല്യാണി
ഹിന്ദുസ്ഥാനി രാഗം: ഹംസ് കല്യാൺ, കല്യാൺ, യമൻ
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
വിശദവിവരങ്ങൾ: vrj2000
Album: ശീലാവതി
- Singer: കെ ജെ യേശുദാസ്
- Film / album: ശീലാവതി
- Composer: ജി ദേവരാജൻ
- Lyricist: പി ഭാസ്കരൻ