Malayalam lyrics
�ചീകിമിനുക്കിയ പീലിച്ചുരുള്‍മുടി ചിക്കിയഴിച്ചതാരു-പെണ്ണേ ചിക്കിയഴിച്ചതാരു മാറില്‍ക്കിടന്നൊരു കാഞ്ചീപുരംസാരി കീറിക്കളഞ്ഞതാരു പെണ്ണേ കീറിക്കളഞ്ഞതാരു നാത്തൂന്റെ പൊന്നാങ്ങള.. അല്ലിപ്പൂങ്കവിളിലേ തളിരിതളെല്ലാം നുള്ളിയെടുത്തതാരു ഇന്നലെ നുള്ളിയെടുത്തതാരു പല്ലവകോമളമേനിയില്‍ കൈനഖ- പ്പുള്ളികുത്തിയതാരു നാത്തൂന്റെ പൊന്നങ്ങള.. താമരക്കയ്യിലെ തരിവളയെല്ലാം തല്ലിയുടച്ചതാരു ഇന്നലെ തല്ലിയുടച്ചതാരു ഒന്നു ഞാന്‍ കള്ളനെ കാണട്ടെ ഇപ്പണി ഇന്നു പറ്റുകയില്ല അയ്യയ്യൊ മിണ്ടരുതേ.. (ചീകിമിനുക്കിയ..) cheekiminukkiya peelichurulmudi
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എസ് ജാനകി
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: കാവാലം ചുണ്ടൻ
- Singer: എസ് ജാനകി
- Film / album: കാവാലം ചുണ്ടൻ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ