Malayalam lyrics

ഭാരതമേദിനി പോറ്റിവളര്‍ത്തിയ
വീരന്മാരാം പടയാളികളേ
കര്‍മ്മഭൂമിയായ് കരവാളൂരിയ
ദേശഭക്തിതന്‍ അലയാഴികളേ
നിങ്ങള്‍തന്നപദാനം അമ്മയ്ക്കിന്നഭിമാനം
തുംഗവീരരാം ബംഗാളികളേ
പങ്കാളികളാം പഞ്ചാബികളേ
ഹിമവാന്‍ പോറ്റിയ കുമയോണികളേ
സമരവീരരാം ഒറിയാക്കാരേ
ഉത്തമചരിത മറാത്താനാടിന്‍ പുത്രന്മാരേ
ഗുജറാത്തികളേ
നിങ്ങള്‍തന്നപദാനം അമ്മയ്ക്കിന്നഭിമാനം
രാജപുത്രരേ രണനായകരേ
വിശാലാന്ധ്രതന്‍ വീരന്മാരേ
കന്നഡഭൂവിന്‍ തനയന്മാരേ
ചെന്തമിഴ്നാട്ടിലെ വീരന്മാരേ
മലമകളാകിയ കേരളനാടിന്‍
മടിയിലുണര്‍ന്നൊരു മലയാളികളേ
നിങ്ങള്‍തന്നപദാനം അമ്മയ്ക്കിന്നഭിമാനം
എന്തിലുമേതിലും ഇന്‍ഡ്യ എന്നൊരു
ചിന്തയിലമരും പോരാളികളേ
ഒരേരക്തമാണൊരേ ലഹരിയില്‍
രഥം തെളിക്കും തേരാളികളേ
നിങ്ങള്‍തന്നപദാനം അമ്മയ്ക്കിന്നഭിമാനം

Song video

Watch on YouTube

Song details

വർഷം: 1963

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: പി ഭാസ്കരൻ

ഗായകർ: എം ബി ശ്രീനിവാസൻ, എം എസ്‌ ബാബുരാജ്‌, കോറസ്

വിശദവിവരങ്ങൾ: സജിത്ത് ഭാസ്കരൻ

വിഡിയോ: ഗാനസ്നേഹി

Album: നിണമണിഞ്ഞ കാൽപ്പാടുകൾ