Malayalam lyrics
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ നല്ലവര്‍ക്കു സമാധാനം.... നല്ലവര്‍ക്കു സമാധാനം.... പുല്‍ക്കുടിലില്‍ പൊന്‍മുടിയില്‍ പൂ മണിമേടകളില്‍ നക്ഷത്ര ദൂതര്‍ വരും ... കൃസ്തുമസ് രാത്രി...കൃസ്തുമസ് രാത്രി... (പുല്‍ക്കുടിലില്‍...) വീഞ്ഞുതരും മുകിലുകളേ.. സ്വര്‍ഗ്ഗീയ കവിതകളേ.. ഒരു കേക്കിൻ മധുരവുമായ് അണയും കന്യകളേ... ഇവിടെ വരൂ ഉണ്ണികളേ കുടിലില്‍ തിരി നീട്ടാന്‍... പുല്‍ക്കുടിലില്‍ തിരി നീട്ടാന്‍... മെറി കൃസ്തുമസ്... (പുല്‍ക്കുടിലില്‍...) അകലെയെഴും പ്രിയഹൃദയം ഓര്‍മ്മയിലൊന്നാക്കി പുതുവര്‍ഷത്താളുകളില്‍ പതിയും വിരലുകളേ... മറുപടിയില്‍ ഞങ്ങളിതും എഴുതിച്ചേര്‍ക്കട്ടെ... വെരി ഹാപ്പി ന്യൂ ഇയര്‍.... വെരി ഹാപ്പി ന്യൂ ഇയര്‍..... (പുല്‍ക്കുടിലില്‍...)
Song video
Song details
വർഷം: 1979
സംഗീതം: കോട്ടയം ജോയ്
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: കെ ജെ യേശുദാസ്, കാർത്തികേയൻ, രാജി
വിശദവിവരങ്ങൾ: ദേവിപിള്ള
Album: ലില്ലിപ്പൂക്കൾ
- Singer: കെ ജെ യേശുദാസ്
- Singer: കാർത്തികേയൻ
- Singer: രാജി
- Film / album: ലില്ലിപ്പൂക്കൾ
- Composer: കോട്ടയം ജോയ്
- Lyricist: പൂവച്ചൽ ഖാദർ