Malayalam lyrics
അമ്മയെക്കളിപ്പിക്കാൻ തെമ്മാടി വേഷം കെട്ടും അമ്പാടിക്കണ്ണനുണ്ണി നീയല്ലയോ കൃഷ്ണാ നീയല്ലയോ (അമ്മയെ..) ആകുലമകറ്റുവാൻ ശ്രീഹരിയെന്മനസ്സാം ഗോകുലമിതിലെന്നും കളിച്ചീടേണം (അമ്മയെ...) ജീവിതമാം വൃന്ദാവനിയിൽ പൂവുകളാം ഞങ്ങൾ നിന്റെ ചേവടിയിൽ പൂജയ്ക്കായ്പ്പതിച്ചീടേണം ഹൃദയത്തിൻ കാളിന്ദിയിൽ കദനത്തിൻ കാളിയ സർപ്പം പുളയുമ്പോൾ ഉണ്ണിക്കൃഷ്ണാ തുണച്ചിടേണം കൃഷ്ണാ തുണച്ചീടേണം (അമ്മയെ...) കളിയാശാനവിടുന്നല്ലോ കളി കാണ്മതുമവിടുന്നല്ലോ തിരശ്ശീല താഴ്ത്തുന്നവനും ഭവാനല്ലയോ കൃഷ്ണാ ഭവാനല്ലയോ കണ്ണീരും ചിരിയും കരകൾ കളിത്തോണി ഞങ്ങളുടെ ജീവൻ കടത്തുന്ന തോണിക്കാരൻ നീയല്ലയോ കൃഷ്ണാ നീയല്ലയോ
Song details
വർഷം: 1966
സംഗീതം: വിജയഭാസ്കർ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി, ബി വസന്ത
വിശദവിവരങ്ങൾ: VENU
Album: കുസൃതിക്കുട്ടൻ
- Singer: എസ് ജാനകി
- Singer: ബി വസന്ത
- Film / album: കുസൃതിക്കുട്ടൻ
- Composer: വിജയഭാസ്കർ
- Lyricist: പി ഭാസ്കരൻ