Malayalam lyrics
അമ്പിളിമാമാ വാ വാ അന്‍പൊടരികില്‍ വാ വാ തംബുരു മീട്ടി താരാട്ടുപാടാന്‍ തങ്കനിലാവേ വാ വാ നെഞ്ചിലെ വേദനയറിയാതെ പുഞ്ചിരി തൂവുകയാണോ നീ കവിളിൽ മിഴിനീര്‍ വീഴുമ്പോള്‍ കണ്ടുരസിക്കുകയാണോ നീ? വാനിലെ രാജകുമാരികളെ പാടിയുറക്കാറില്ലേ നീ? താഴോട്ടു വന്നെന്‍ കുഞ്ഞിനു നല്ലൊരു താരാട്ടു പാടിയുറക്കാമോ?
Song video
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: പി സുശീല
വരികൾ: ശ്രീദേവി, സൂസി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: അമ്മു
- Singer: പി സുശീല
- Film / album: അമ്മു
- Composer: എം എസ് ബാബുരാജ്
- Lyricist: യൂസഫലി കേച്ചേരി