Malayalam lyrics
ആതിരപ്പൂവണിയാന്‍ ആത്മസഖീ എന്തേ വൈകി തുഷാര വൈഡൂര്യമായി പൂവുകള്‍ തന്‍ രോമാഞ്ചം മലര്‍ദീപ മാല മനസ്സാകെ (ആതിര ) മനോഹരിയാം ഉഷാദേവി വരവായ് പൂവേ ഉണരൂ മനസ്സിന്‍ നിവേദ്യമാം സുഗന്ധവുമായ് (മനോഹരി ) നറുതേന്‍കണം നിന്‍ മൌനങ്ങളില്‍ ഹായ് കുളിര്‍കാറ്റിന്‍ കൈ തൊട്ടാല്‍ വളകിലുക്കം വിലാസലതാഞ്ജലിയോ വിധുരശ്മി തളിര്‍ത്തതോ വിടര്‍ന്നാവു നീയെന്‍ മനസ്സാകെ (ആതിര ) മദാലസ യാമങ്ങള്‍ പീലി നിവര്‍ത്തി ദേവീ ഉണരൂ ഉണരൂ കൈവല്യമായ് കതിര്‍ മഴയായ് (മദാലസ ) കരിമുന്തിരിതന്‍ പൂക്കള്‍പോലെ ഹായ് സഖി നിന്‍റെ പൂമുടി അതിലൊളിക്കാം വിശാലത പൂവണിയെ വിഭാത സംഗീതമായി വിടര്‍ന്നാവു നീയെന്‍ മനസ്സാകെ (ആതിര )
Song video
Song details
വർഷം: 1979
സംഗീതം: സലിൽ ചൗധരി
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: Sailaja
Album: പ്രതീക്ഷ
- Singer: കെ ജെ യേശുദാസ്
- Film / album: പ്രതീക്ഷ
- Composer: സലിൽ ചൗധരി
- Lyricist: ഓ എൻ വി കുറുപ്പ്