Malayalam lyrics

ആശാഹീനം ശോകദം നിയതം

സ്വാര്‍ത്ഥതയാലെ നിഖിലം ലോകം

(ആശാ)

യാതനയാര്‍ന്നിടും സോദരന്മാര്‍ തന്‍

വേദനകാണ്മാന്‍ കനിവില്ലേതും

ത്യാഗവും സ്നേഹവും സേവനശീലവും

ആകവേ അപജയം അനിശം ലോകം

(ആശാ)

Song details

വർഷം: 1949

സംഗീതം: ബി എ ചിദംബരനാഥ്‌, ചെറായി ദാസ്

ഗാനരചന: അഭയദേവ്

ഗായകർ: ഗായക പീതാംബരം

വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ

Album: വെള്ളിനക്ഷത്രം