Malayalam lyrics

ആരോമലാളെ കരയല്ലേ
ആശ്രയമായ് ഭഗവാനില്ലേ (ആരോമലാളെ...)
പൊട്ടിപ്പോയാൽ പോകട്ടെ
നീ പോറ്റി വളർത്തിയ പൊൻ പാവാ
വിധിയുടെ ചരടുകൾ വിട്ടാൽ മർത്ത്യൻ
വീണുടയുന്ന കളിപ്പാവ (ആരോമലാളെ...)
കണ്മണി നിന്നെ കാണാനൊരു നാൾ
അമ്മാവൻ വന്നെത്തുമ്പോൾ
കുഞ്ഞിക്കൈയ്യിൽ നൽകും പട്ടിൻ
കുപ്പായമിട്ടൊരു പൊൻ പാവ (ആരോമലാളെ...)
കാണുന്നവരെ കാണാതാക്കും
കാൽ ഞൊടിയാലെ ജഗദീശൻ
മൺകുടിൽ നാളെ മാളികയാക്കും
മായാ‍മയനാം സർവേശൻ (ആരോമലാളെ...)

Song video

Watch on YouTube

Song details

വർഷം: 1962

സംഗീതം: എം ബി ശ്രീനിവാസൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: പി ലീല

അഭിനേതാക്കൾ: തിക്കുറിശ്ശി സുകുമാരൻ നായർ, മിസ് കുമാരി, ബേബി വിനോദിനി

വരികൾ: ഇന്ദു, ജിജാ സുബ്രമണ്യൻ

Album: സ്നേഹദീപം