Malayalam lyrics
ആരാണുള്ളിലിരിയ്ക്കണതു് - നീ ആരേയാണു് നിനക്കിണതു് മലര്‍ വിരിയാഞ്ഞോ മണമില്ലാഞ്ഞോ എന്താ മൗനം മാടത്തേ - നീ എന്താണൊന്നും പാടാത്തേ സ്വപ്നം കാണുവതെന്നെത്താന്‍ സ്വര്‍ഗ്ഗം കാണുവതെന്നില്‍ താന്‍ മലരും വേണ്ട മണവും വേണ്ട എന്നെക്കണ്ടാല്‍ പാടിവരും - ഞാന്‍ ഒന്നു വിളിച്ചാല്‍ ഓടിവരും കാലം വന്നതറിഞ്ഞില്ലേ - കുളിര്‍ കാറ്റുകള്‍ കഥകള്‍ പറഞ്ഞില്ലേ കരളിന്‍ കതകും മൂടിയിരുന്നൂ കണ്ണീര്‍ ചിന്തുവതെന്താണു് - നിന്‍ കണ്ണുകള്‍ തേടുവതെന്താണു് കണ്ണീരൊപ്പാന്‍ ഞാനില്ലേ - എന്‍ കരളല്ലേ നീ കരളല്ലേ പുത്തന്‍തളിരും പൂക്കളുമായി കാലം വീണ്ടും വരികയില്ലേ - അതു് കാത്തിരിക്കാന്‍ ഞാനില്ലേ
Song video
Song details
വർഷം: 1964
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല
വിശദവിവരങ്ങൾ: വേണു ഗോപാൽ
Album: ദേവാലയം
- Singer: പി ലീല
- Film / album: ദേവാലയം
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്