Malayalam lyrics
ആകാശഗംഗയുടെ കരയില്‍ അശോകവനിയില്‍ ആരെയാരെത്തേടിവരുന്നൂ വസന്തപൌര്‍ണ്ണമി നീ? ചന്ദനമുകിലിന്‍ മൂടുപടത്തിന്‍ സ്വര്‍ണ്ണഞൊറികളിലൂടെ നിന്‍ കണ്മുനകള്‍ തൊടുത്തു വിട്ടൊരു നീലമലരമ്പെവിടെ? എവിടെ?എവിടെ? എവിടെ? (ആകാശഗംഗയുടെ ...) ചന്ദ്രകാന്തം വാരിത്തൂകും ചൈത്ര രജനിയിലൂടെ രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു രാജഹംസമെവിടെ? എവിടെ? എവിടെ? എവിടെ? (ആകാശഗംഗയുടെ ...)
Song video
Song details
വർഷം: 1964
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
വിശദവിവരങ്ങൾ: Anoop
Album: ഓമനക്കുട്ടൻ
- Singer: പി സുശീല
- Film / album: ഓമനക്കുട്ടൻ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ