Malayalam lyrics
ആദിയിൽ...വചനമുണ്ടായീ... ആ വചനം...രൂപമായ്... ആദിയില്‍ വചനമുണ്ടായീ ആ വചനം രൂപമായീ(ആദിയില്‍) ആദിയില്‍ വചനമുണ്ടായീ പ്രളയജലധിയില്‍ പ്രണവരൂപിയായ് (പ്രളയ) പ്രപഞ്ച ശില്പ്പിയുറങ്ങിയുണര്‍ന്നു (ആദിയില്‍) അശ്രുസമുദ്ര തിരകളിലങ്ങനെ ചിപ്പികളുണ്ടായീ-മുത്ത് ചിപ്പികളുണ്ടായീ കണ്ണുനീർമുത്തിനു പെണ്ണെന്ന് പേരിട്ടു ആ....(കണ്ണുനീര്‍) കാലമാമജ്ഞാതശില്പി (ആദിയില്‍) കരയില്‍ വന്നവര്‍ വന്നവരതിനെ കാമവല വീശി (കരയില്‍) കണ്ണാല്‍ കാമവല വീശി കവികള്‍പാടി കാണാദ്വീപിലെ (കവികള്‍) കനകമല്ലോ സ്ത്രീഹൃദയം(ആദിയില്‍)
Song video
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
രാഗം: ആഹിർ ഭൈരവി
വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ
അഭിനേതാക്കൾ: വയലാർ, അംബിക സുകുമാരൻ, ടി കെ ബാലചന്ദ്രൻ
വിശദവിവരങ്ങൾ: സൂസി
വിഡിയോ: കല്യാണി
കരോക്കെ: മനു
Album: ചേട്ടത്തി
- Singer: കെ ജെ യേശുദാസ്
- Film / album: ചേട്ടത്തി
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ
- Actor: വയലാർ
- Actor: അംബിക സുകുമാരൻ
- Actor: ടി കെ ബാലചന്ദ്രൻ