Malayalam lyrics

ഹയ്യാ മനസ്സൊരു ശയ്യാ
പുളകങ്ങള്‍ നെയ്യും സമയമിതാ
വെൽക്കം വെൽക്കം വെൽക്കം ടു ആൾ
(ഹയ്യാ മനസ്സൊരു...)
ഹറി ഹറി ഹറി ഹറി അപ്
ആ ഹറി ഹറി ഹറി ഹറി അപ്
മാരവിചാരം മന്മഥസംഗമം
യൗവന ദാഹം മോഹബന്ധുരം
മുല്ലപ്പൂവില്‍ മഞ്ഞുതുള്ളില്‍ പോല്‍
എന്നില്‍ വീണലിയൂ
സ്വര്‍ല്ലോകത്തിലും ഏറെ സുന്ദരം
സ്വപ്നകുടീരസമം
ഡൂ കം നിയർ ഓഹ് മൈ ഡിയർ
ഹറി ഹറി ഹറി ഹറി അപ്
(ഹയ്യാ മനസ്സൊരു...)
താരകള്‍ പോലും നാണിക്കും യാമം
ലാവണ്യം ചോരും സംഗീതാങ്കണം
തങ്കക്കമ്പിയില്‍ ആരോമീട്ടും
വീണാഗാനം ഞാന്‍
തിങ്ങിപ്പൊങ്ങി തുള്ളും വീഞ്ഞിന്‍
സ്വര്‍ണ്ണക്കിണ്ണം ഞാന്‍
ഡൂ കം നിയർ ഓഹ് മൈ ഡിയർ
ഹറി ഹറി ഹറി ഹറി അപ്
കമോൺ ഹറി ഹറി ഹറി ഹറി അപ്
(ഹയ്യാ മനസ്സൊരു...)

Song video

Watch on YouTube

Song information

Music: രാജ് കമൽ

Lyricist: ബിച്ചു തിരുമല

Singer: വാണി ജയറാം

Film/album: ആഴി

Explore this song