Malayalam lyrics

മപഗമസഗ നിസഗരിനിസ

നിസഗ സഗമ ഗമപ മപനി

നീനിസാസാസ നിനിനിസാസാസ

ആ.....ആ...ആ..ആ
ഹേമന്തമായ് ഈ വേദിയില്‍

കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ....

ആ.....ആ...ആ.....

മംഗളാനന്ദ ഗാനങ്ങള്‍

സുന്ദരാനന്ദരാവില്‍ പോയ്

പാടിയാടുവാന്‍ കൂടുപൂകുവാന്‍ തേടുന്നു സ്വപ്നവും

മൂകമായ് മാറില്‍ മൂളും മോഹങ്ങളിലും

ദാഹമായ് നൂറു നൂറു മൃദുരാഗങ്ങളിലും

ഉണരുകയായ് പടരുകയായ്

പമധപഗരിസനിസ പമധപഗരിസനിസ

മമ സഖിവരുമൊ  (ഹേമന്തമായ്.......)

ധനിസ ധനിസാസ നിസഗ നിസഗാഗ

സഗമ സഗമാമ പമഗസഗമപ

കര്‍മ്മബന്ധത്തിനാലെന്നും നമ്മളൊന്നിക്കുമീ മണ്ണില്‍

സ്നേഹമായിടും കോപമായിടും കൂടുന്നൂ പിന്നെയും

ചേതന ഏറിയേറിപ്പോകും വിരവില്‍

വേദന മാറിമാറിയിനി പോകും അകലെ

കുളിര്‍മൊഴിയായ് കുളിരലയായ്

പമധപഗരിസനിസ പമധപഗരിസനിസ

മമ സഖിവരുമൊ (ഹേമന്തമായ്.......)

------------------------------------------------------------------------------------

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: ചുനക്കര രാമൻകുട്ടി

Singer: കെ ജെ യേശുദാസ്

Raaga: കല്യാണി

Film/album: പൊന്നും കുടത്തിനും പൊട്ട്

Explore this song