Malayalam lyrics
സന്ധ്യകളേ വൈശാഖ സന്ധ്യകളേ തങ്കത്തോടയും ഏലസ്സുമായ് ചുണ്ടിൽ പഞ്ചമരാഗവുമായ് ഓർമ്മകളോടി വന്നു പൊന്നോർമ്മകളോടി വന്നു (സന്ധ്യകളേ...) അപ്സരകന്യക പോലെ ചിരിച്ചു എന്നിലുമിന്നൊരു മോഹമുണർന്നു എൻ സ്വപ്നവേദികളിൽ ഒരു വരമായ് ഒരു സ്വരമായ് ഒരു ശ്രുതിയായ് ഒരു ലയമായ് ഞാനിന്നു പാടുന്നിതാ ഞാനിന്നു പാടുന്നിതാ ആഹാ ഓ.. ആഹാ.ആ...ലലലാ ലാലാലാ...(സന്ധ്യകളേ...) കുത്തുവിളക്കു കൊളുത്തിയ മാനത്തെ- ത്തിയോമ്പിളി പുഞ്ചിരി തൂകി താഴെയീ മണ്ണിലിന്ന് ഒരു ചിരിയായ് കതിരൊളിയായ് ഒരു നിരമായ് ഒരു കനവായ് പോകുന്നു ഞാനിന്നിതാ പോകുന്നു ഞാനിന്നിതാ ഓഹോ ആ...ആ..ഓ..ലാലലലലാ..(സന്ധ്യകളേ...)
Song video
Song information
Music: ശ്യാം
Lyricist: ചുനക്കര രാമൻകുട്ടി
Singer: കെ ജെ യേശുദാസ്
Film/album: എന്നു നാഥന്റെ നിമ്മി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: എന്നു നാഥന്റെ നിമ്മി
- Composer: ശ്യാം
- Lyricist: ചുനക്കര രാമൻകുട്ടി